മടിക്കൈ: കാസർകോട് മടിക്കൈയിൽ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ബിജെപി നേതൃത്വം.
ജീവഭയം കൊണ്ടാണ് പിന്താങ്ങിയ ആൾ പത്രികയുടെ സൂക്ഷ്മ പരിശോധനയിൽ തന്റെ ഒപ്പല്ലെന്ന് പറഞ്ഞത്. വിഷയം നിയമപരമായി നേരിടും. ഹൈക്കോടതിയെ സമീപിക്കുമെന്നും എം എൽ അശ്വിനി പറഞ്ഞു.
സ്ഥാനാർത്ഥിയെ പിന്തുണച്ചയാളെ സിപിഐഎം വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്നും ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നിരന്തരം ഭീഷണിയുണ്ടായെന്നും ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി പറഞ്ഞു.
അതേസമയം ബിജെപി നടത്തുന്നത് കുപ്രചാരണമെന്ന് സിപിഐഎം ആരോപിച്ചു. മടിക്കൈ പത്താം വാർഡ് ബങ്കളത്തെ ബിജെപി സ്ഥാനാർത്ഥി പി രജിതയുടെ പത്രികയാണ് സൂക്ഷ്മപരിശോധനയ്ക്ക് പിന്നാലെ തള്ളിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
