തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിക്രൂരമായാണ് സജി അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് സജി സഹോദരൻ റെജിയുടെ തലയ്ക്ക് അടിച്ചത്. ശേഷം തുണി ഉപയോഗിച്ച് കഴുത്ത് വലിഞ്ഞുമുറുക്കുകയായിരുന്നു.
ഇതുകണ്ട് ബഹളം വെച്ച മാതാവ് മേരിക്കുട്ടിയെ കൈ ഒടിച്ച ശേഷം മൂക്കിന് ഇടിച്ചാണ് കൊലപ്പെടുത്തിയത്. ഏപ്രിൽ നാലിനായിരുന്നു കൊലപാതകം. രണ്ട് ദിവസം മൃതദേഹം വീട്ടിനുള്ളിൽ കട്ടിലിനടിയിൽ സൂക്ഷിച്ച ശേഷം മൂന്നാം ദിനമാണ്കുഴിച്ചുമൂടിയതെന്നാണ് പ്രതിയുടെ മൊഴി നൽകി.
പൊലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതി സജി ഒളിച്ചിരുന്നത് വീടിന് സമീപത്തെ ഏലത്തോട്ടത്തിലായിരുന്നു. മരംകയറ്റത്തിൽ വിദഗ്ധനായ ഇയാൾ മരത്തിന്റെ മുകളിലിരുന്ന് പൊലീസിന്റെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നതായും വിവരമുണ്ട്.
നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയിൽ വീടിന് സമീപത്തെ പറമ്പിൽ കുഴിച്ചിട്ട നിലയിൽ രണ്ട് മൃതദേഹങ്ങൾ പൊലീസ് കണ്ടെത്തിയതിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഇയാൾ മുന്നേ തയ്യാറാക്കി വെച്ച ബാഗുമായി ഇറങ്ങി ഓടുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തെ പറമ്പിൽ ഒരു പുരുഷന്റെ കാൽഭാഗം മണ്ണിനടിയിൽ നിന്നും പുറത്തേക്ക് നിൽക്കുന്നത് നാട്ടുകാരാണ് കണ്ടത്. ഉടനെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ നടന്ന അന്വേഷണമാണ് ഇരട്ടക്കൊലപാതകം പുറത്തറിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
