സീറ്റ് വാഗ്ദാനം ചെയ്ത് പദവി രാജി വെപ്പിച്ചു:  സിപിഎം വഞ്ചിച്ചെന്ന് എൻ എ മുഹമ്മദ്‌ കുട്ടി 

MARCH 23, 2026, 12:53 AM

മലപ്പുറം: സീറ്റ് വാഗ്ദാനം ചെയ്ത് പദവി രാജി വെപ്പിച്ച ശേഷം സിപിഎം വഞ്ചിച്ചതായി എൻ സി പി അജിത് പവാർ വിഭാഗം മുൻ സംസ്ഥാന പ്രസിഡൻ്റ് എൻ എ മുഹമ്മദ്‌ കുട്ടി. 

മലപ്പുറം ജില്ലയിൽ സ്വതന്ത്രനായി മത്സരിപ്പിക്കും എന്നായിരുന്നു സിപിഎം വാഗ്ദാനം. ഇതേതുടർന്ന് സിപിഎം നേതൃത്വം ആവശ്യപ്പെട്ട പ്രകാരം എൻ സി പി അജിത് പവാർ വിഭാഗം സംസ്ഥാന പ്രസിഡന്റ് പദവി രാജിവെക്കുകയായിരുന്നു.

എന്നാൽ, കോട്ടക്കലിൽ മത്സരിപ്പാക്കാമെന്ന വാ​ഗ്ദാനം പാലിച്ചില്ലെന്നും കഴിഞ്ഞ രണ്ടു തവണയും കോട്ടയ്ക്കലിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത് സ്വന്തം കയ്യിൽ നിന്നും പണം മുടക്കിയാണെന്നും മുഹമ്മദ്‌ കുട്ടി  പറഞ്ഞു. 

vachakam
vachakam
vachakam

സിപിഎം വഞ്ചനയിൽ പ്രതിഷേധിച്ച് തിരൂരും കോട്ടക്കലും മത്സരിക്കുമെന്നും എൻ എ മുഹമ്മദ് കുട്ടി പറഞ്ഞു.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam