തിരിച്ചടി ഉണ്ടാകുമോ? ഗുരുവായൂരിൽ  ഗോപാലകൃഷ്ണന് പുറമെ ഡമ്മി സ്ഥാനാർത്ഥിയെക്കൂടി രംഗത്തിറക്കി  ബിജെപി

MARCH 23, 2026, 2:21 AM

 തൃശൂർ: ബി ഗോപാലകൃഷ്ണന്റെ ഹിന്ദു എംഎൽഎ പരാമർശം വിവാദമായതോടെ ശ്രദ്ധയോടെ മുന്നോട് നീങ്ങുകയാണ് ബിജെപി, 

 ഗുരുവായൂരിൽ ഗോപാലകൃഷ്ണന് പുറമെ ഡമ്മി സ്ഥാനാർത്ഥിയെക്കൂടി ബിജെപി രംഗത്തിറക്കി. തൃശൂർ നോർത്ത് ജില്ലാ സെക്രട്ടറിയായ കെ.ആർ. ബൈജുവാണ് ഡമ്മി സ്ഥാനാർത്ഥി. ഗോപാലകൃഷ്ണനും കെ ആർ ബൈജുവും നാമനിർദ്ദേശ പത്രിക നൽകി. വർഗീയ പ്രസ്താവനയിൽ ഗോപാലകൃഷ്ണനെതിരെ കേസ് എടുത്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി.

ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസാണ് കേസെടുത്തത്. വോട്ട് തേടുന്നതിന് വേണ്ടി മത സാമുദായിക വികാരങ്ങള്‍ ഉപയോഗിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞിരുന്നു.

vachakam
vachakam
vachakam

 ഗുരുവായൂരിൽ വർഷങ്ങളായി ഹിന്ദു എംഎൽഎ ഇല്ല എന്ന ഗോപാലകൃഷ്ണന്റെ പരാമർശം വലിയ വിവാദമാണ് ഉണ്ടാക്കിയത്. 'അന്തർദേശീയ തീർത്ഥാടനകേന്ദ്രമായ ഗുരുവായൂരിൽ എന്തുകൊണ്ട് ഹിന്ദു എംഎൽഎ ഉണ്ടായില്ല. കൊടുങ്ങല്ലൂർ അമ്മയുടെ നടയിൽ നിന്ന് ഗുരുവായൂപ്പന്റെ നടയിലേക്കുള്ള എന്റെ വരവ് ഭഗവാൻ ഗുരുവായൂരപ്പൻ വിളിച്ചിട്ടാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി അമ്പലക്കൊള്ളക്കാരുടെ തടവറയിലായ ഗുരുവായൂരിന്റെ മണ്ണിനെ മോചിപ്പിക്കാനാണ് ഞാൻ വന്നിരിക്കുന്നത്.

ഇന്നും 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ല. ഇടതനും വലതനും ഹിന്ദു സമൂഹത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ പോലും നിർത്തുന്നില്ല' എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാമർശം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam