ടെക്‌സസ്: കൊലക്കേസ് പ്രതിയായ തടവുകാരൻ ടെക്‌സസ് ജയിലിലിരുന്ന് അന്താരാഷ്ട്ര തലത്തിൽ സൈബർ കുറ്റകൃത്യങ്ങളും കള്ളക്കടത്തും നടത്തിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 1992ൽ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വില്യം പാട്രിക് അലക്‌സാണ്ടർ (55) ആണ് ഈ ഹൈടെക് ക്രിമിനൽ സംഘത്തിന്റെ തലവൻ.
ജയിലിൽ തടവുകാർക്ക് നൽകുന്ന ഔദ്യോഗിക ടാബ്‌ലെറ്റുകൾ ഹാക്ക് ചെയ്താണ് ഇയാൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയത്. പുറംലോകവുമായി ബന്ധപ്പെടാനും മറ്റ് സംസ്ഥാനങ്ങളിലെ തടവുകാരുമായി ഹാക്കിംഗ് വിദ്യകൾ പങ്കുവെക്കാനും ഇത് ഉപയോഗിച്ചു.
ഹാക്കിംഗിലൂടെ ജയിൽ രേഖകളിൽ തിരിമറി നടത്തി സ്വന്തം മോചനത്തീയതി മാറ്റാൻ പോലും ഇയാൾ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ജയിലിന് പുറത്തുള്ള രണ്ട് പേരുടെ സഹായത്തോടെയാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. സിം കാർഡുകൾ, ഫോണുകൾ, ഹാക്ക് ചെയ്ത ടാബ്‌ലെറ്റുകൾ എന്നിവ എത്തിക്കാൻ ഒരു മുൻ ജയിൽ ജീവനക്കാരനും റുനീൻ സ്മിത്ത് എന്ന സ്ത്രീയും സഹായിച്ചു.
വിമാനത്താവളങ്ങൾക്കും മറ്റും സമാനമായി ഡ്രോണുകൾ ഉപയോഗിച്ച് ജയിലിനുള്ളിലേക്ക് നിരോധിത സാധനങ്ങൾ എത്തിക്കാനും ഇയാൾ പദ്ധതിയിട്ടിരുന്നു. ഹൂസ്റ്റണിലെ റുനീൻ സ്മിത്തിന്റെ ഓഫീസിൽ നടത്തിയ റെയ്ഡിൽ 35 ടാബ്‌ലെറ്റുകളും നിരവധി കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു.
ഈ ടാബ്‌ലെറ്റുകളെ അതിശക്തമായ ഹാക്കിംഗ് ഉപകരണങ്ങളാക്കി മാറ്റാനാണ് സംഘം ശ്രമിച്ചിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
