ന്യൂയോർക്ക് വിമാനത്താവളങ്ങളിൽ കനത്ത തിരക്ക്: യാത്രക്കാർ ദുരിതത്തിൽ

MARCH 23, 2026, 12:15 AM

ന്യൂയോർക്ക്: ഫെഡറൽ ഗവൺമെന്റ് സ്തംഭനാവസ്ഥ രണ്ടാം മാസത്തിലേക്ക് കടന്നതോടെ ന്യൂയോർക്ക് സിറ്റി ഏരിയയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാർ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്നതായി റിപ്പോർട്ട്. ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ ജീവനക്കാർ കൂട്ടത്തോടെ അവധിയിൽ പ്രവേശിച്ചതാണ് പ്രതിസന്ധിക്ക് കാരണം.

ലാഗ്വാർഡിയ ജെ.എഫ്.കെ വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനയ്ക്കായി കിലോമീറ്ററുകളോളം നീളുന്ന വരികളാണ് ദൃശ്യമാകുന്നത്. പലർക്കും വിമാനങ്ങൾ നഷ്ടമാകുന്ന സാഹചര്യമാണുള്ളത്.

രാജ്യവ്യാപകമായി 11 ശതമാനത്തിലധികം ടി.എസ്.എ ജീവനക്കാർ ജോലിക്ക് ഹാജരാകുന്നില്ല. ശമ്പളമില്ലാത്തതിനാൽ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തതാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്.

vachakam
vachakam
vachakam

വിമാനത്താവളങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ്  ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ശമ്പളം ലഭിക്കാത്ത ടി.എസ്.എ ജീവനക്കാർക്ക് പലചരക്ക് സാധനങ്ങളും മറ്റും കടമായി നൽകാൻ ന്യൂയോർക്കിലെ ബോഡേഗ ഉടമകൾ മുന്നോട്ട് വന്നിട്ടുണ്ട്.

യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് വെബ്‌സൈറ്റുകൾ വഴിയോ ആപ്പുകൾ വഴിയോ വിമാനസമയവും തിരക്കും പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam