ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി

MARCH 23, 2026, 1:14 AM

പത്തനംതിട്ട: സംസ്ഥാനത്ത് തുടർഭരണം വേണ്ട എന്ന നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിന്റെ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി.

ഇടതുപക്ഷം നിലനിൽക്കാൻ ഭരണമാറ്റം വേണം എന്നായിരുന്നു ഗീവർഗീസ് മാർ കൂറിലോസിന്റെ പരാമർശം. ഇടതുപക്ഷം കേരളത്തിലും ഇന്ത്യയിലും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് താൻ. പ്രതിപക്ഷത്തിരിക്കുന്നതാകും ഇടതുപക്ഷത്തിന് തുടരാൻ നല്ലത് എന്നാണ് തന്റെ വിശ്വാസം.

അധികാരത്തുടർച്ചയ്ക്ക് വേണ്ടി ഇടതുപക്ഷ മൂല്യങ്ങളിൽ വെള്ളം ചേർക്കുന്നതും പ്രത്യശാസ്ത്രപരമായ വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നതും ഇടതുപക്ഷത്തിന് ക്ഷീണം ചെയ്യും എന്നും ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞിരുന്നു. ഈ പരാമർശത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം,

vachakam
vachakam
vachakam

 അദ്ദേഹം കേരളത്തിൽത്തന്നെയല്ലേ ഉള്ളത് എന്നും ഈ പ്രചാരണം മറ്റ് പലരും നടത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം ആ തരത്തിലേക്ക് എത്തിയല്ലേ എന്നും കേരളത്തിൽ തന്നെയല്ലേ ഉള്ളത് എന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിന്റെ പഴയ കാലം അങ്ങനെ മറക്കാൻ കഴിയില്ല. അദ്ദേഹം കാര്യങ്ങൾ മനസിലാക്കുന്ന ആളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam