ഇടുക്കി : ഇടുക്കിയിൽ നാല് വയസുകാരനെ കൊന്ന് അമ്മ ജീവനൊടുക്കി. പെരുമ്പള്ളിക്കുന്നില്‍ രഞ്ജിനി, മകന്‍ ആദിത്യന്‍ എന്നിവരാണ് മരിച്ചത്.
ഇടുക്കി പണിക്കന്‍കുടി പറുസിറ്റിയിലാണ് ദാരുണ സംഭവം നടന്നത്. മകന്‍ ആദിത്യനെ ജനല്‍ കമ്പിയില്‍ കെട്ടി തൂക്കിയ ശേഷം രഞ്ജിനി ജീവനൊടുക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
താന്‍ ജീവനൊടുക്കുകയാണെന്ന് ഭര്‍ത്താവ് ഷാനറ്റിനെ വിളിച്ച് അറിയിച്ചിരുന്നതായും പൊലീസ് പറയുന്നു. ഭര്‍ത്താവ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് അടുത്തുള്ളവര്‍ ഓടിക്കൂടിയപ്പോഴാണ് രഞ്ജിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന് ജീവനുണ്ടെന്ന് മനസിലാക്കി ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് പൊലീസ് സംശയം. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് കേസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
