ഹൈദരാബാദ്: കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടിട്ടും ബസ് സുരക്ഷിതമായി നിര്‍ത്തി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതിന് ശേഷം ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഡ്രൈവര്‍ മരിച്ചു. ഒഡിഷ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ഒ.എസ്.ആര്‍.ടി.സി.) ബസ് ഡ്രൈവറായ പി. സായ്കൃഷ്ണ (44) യ്ക്കാണ് കോരാപുട്-സുനാബെഡ റൂട്ടില്‍ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായത്.
ബസില്‍ 25 ഓളം യാത്രക്കാരുണ്ടായിരുന്നു. ആന്ധ്രപ്രദേശിലെ വിജയനഗരത്തില്‍ നിന്ന് ഒഡിഷയിലെ മല്‍ക്കന്‍ഗിരിയിലേക്ക് പോകുകയായിരുന്നു ബസ്. കോരാപുട്-സുനാബെഡ പാതയില്‍ ഡുമുരിപുട്ടിന് സമീപം വെച്ചാണ് സായ്കൃഷ്ണയ്ക്ക് ഹൃദയാഘാതമുണ്ടായത്. കോരാപുട്ടില്‍ എത്തിയ ശേഷം അദ്ദേഹത്തെ എസ്.എല്‍.എന്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
