പോസ്റ്റൽ കുടുംബസംഗമം വർണ്ണാഭമായി

NOVEMBER 20, 2025, 8:42 AM

ഷിക്കാഗോ: ഷിക്കാഗോ  പോസ്റ്റൽ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വർണ്ണാഭമായ പരിപാടികളോടെ കുടുംബസംഗമം നടത്തപ്പെട്ടു. ഷിക്കാഗോയിലെയും പരിസരപ്രദേശങ്ങളിലെയും പ്ലാന്റുകളിലും ഓഫിസുകളിലും ജോലി ചെയ്യുന്ന നിരവധി പോസ്റ്റൽ ജീവനക്കാർ കുടുംബസമേതം സംഗമത്തിൽ പങ്കചേർന്നു.

ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. റയൻ വെട്ടികാട്, ടോം സണ്ണി, ജോസഫ് മാത്യു എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. ഐസ് ബ്രേക്കിംഗ് നശേഷം പോസ്റ്റൽ ജീവനക്കാരെയും കുടുംബങ്ങളെയും പരസ്പരം പരിചയപ്പെടുത്തി.


vachakam
vachakam
vachakam

വിവിധ ഓഫിസുകളിൽ ഉന്നത പദവികളിൽ സേവനം ചെയ്യുന്നവരെയും പോസ്റ്റൽ  സർവീസിൽ നിന്നും റിട്ടയർ ചെയ്തവരെയും സർവീസിൽ 25 വർഷം പൂർത്തിയാക്കിയവരെയും സംഗമത്തിൽ ആദരിച്ചു.

കുട്ടികളുടെ കലാപരിപാടികളും മുതിർന്നവർക്കവേണ്ടി ഗെയിമുകളും നടത്തപ്പെട്ടു. പോസ്റ്റൽ കുടുംബാംഗങ്ങൾ ഒരുക്കിയ ഗാനമേള സംഗമത്തെ മോടിപിടിപ്പിച്ചു. സജി പൂത്തൃക്കയിൽ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു.

മനോജ് അച്ചേട്ട്  സ്വാഗതവും ആനീസ്  മേനമറ്റത്തിൽ  നന്ദിയും പറഞ്ഞു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam