തിരുവനന്തപുരം: റിലേ ഒ.പി. ബഹിഷ്കരണം തുടരുമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ.
പ്രതിഷേധത്തിന്റെ ഭാഗമായി നവംബർ 21 വെള്ളിയാഴ്ച, 29 ശനിയാഴ്ച എന്നീ തീയതികളിൽ ഒ.പി, തിയറി ക്ലാസുകൾ എന്നിവ ബഹിഷ്കരിക്കുമെന്നും ചട്ടപ്പടി സമരം (Work to Rule) തുടരുമെന്നും സംഘടന അറിയിച്ചു.
ഔദ്യോഗിക കത്തിടപാടുകൾക്ക് മറുപടി നൽകില്ല, കൂടാതെ മറ്റ് സ്ഥിതിവിവര കണക്കുകൾ കൈമാറില്ല. എല്ലാ മെഡിക്കൽ കോളേജുകളിലും രാവിലെ 10.30 ന് പ്രതിഷേധയോഗം ചേരുന്നതാണെന്നും കെജിഎംസിടിഎ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
