ബെംഗളൂരു : കർണാടകയിലെ ഹാവേരി ജില്ലാ ആശുപത്രിയിൽ ലേബർ റൂം ലഭിക്കാത്തതിനെ തുടർന്ന് ഇടനാഴിയിൽ വച്ച് പ്രസവിച്ച യുവതിയുടെ കുഞ്ഞു മരിച്ചു. റാണേബെന്നൂർ കാങ്കോൽ സ്വദേശി രൂപ ഗിരീഷ് ജന്മം നൽകിയ പെൺ കുഞ്ഞാണ് മരിച്ചത്.
പ്രസവവേദന കൂടിയതോടെ രൂപയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലേബർ റൂമിൽ കിടക്ക ഒഴിവില്ലെന്നു പറഞ്ഞ് അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. വരാന്തയിൽ നിലത്ത് ഇരിക്കാനാണ് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്.തുടർന്ന് ശുചിമുറിയിലേക്ക് നടക്കുന്നതിനിടെയാണ് രൂപ ഇടനാഴിയിൽ വച്ച് പെൺ കുഞ്ഞിന് ജന്മം നൽകിയത്.കുട്ടിയുടെ തല തറയിലിടിച്ചതാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.
അതേസമയം, ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞിൻ്റെ മരണത്തിലേക്ക് നയിച്ചതെന്ന് കുഞ്ഞിൻ്റെ ബന്ധുക്കൾ ആരോപിച്ചു. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ആശുപത്രി സുപ്രണ്ടിനോട് ജില്ലാ കളക്ടറും റിപ്പോർട്ട് തേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
