മന്ത്രയുടെ ഭരണ സമിതി കൈമാറ്റം നവംബർ 22നു ന്യൂയോർക്കിലെ ഓറഞ്ച് ബർഗിലുള്ള സിറ്റാർ പാലസിൽ വച്ച് നടക്കും. പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ, സെക്രട്ടറി ഉണ്ണി തൊയക്കാട്ട്, ട്രസ്റ്റീ ചെയർ വിനോദ് കെയാർക്കെ, മുൻ പ്രസിഡന്റുമാരായ ശ്യാം ശങ്കർ, ഹരി ശിവരാമൻ എന്നിവർ പങ്കെടുക്കും.
മന്ത്രയുടെ മൂന്നാമത് ഗ്ലോബൽ ഹിന്ദു കൺവെൻഷൻ ന്യൂയോർക്കിൽ 2027 ജൂലൈയിൽ നടക്കുമെന്ന് പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ അറിയിച്ചു.
നോർത്ത് അമേരിക്കയിലെ ഹിന്ദു സമൂഹത്തിൽ കുറഞ്ഞ കാലം കൊണ്ടുതന്നെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ മന്ത്രയുടെ അടുത്ത രണ്ടു വർഷത്തെ കർമപരിപാടികളെ കുറിച്ച് പുതിയ ഭരണ സമിതി വിവരിക്കും. മന്ത്രയുടെ ട്രസ്റ്റി ബോർഡിന്റെ പുതിയ ഭാരവാഹികളും ചുമതലയേൽക്കും.
രഞ്ജിത് ചന്ദ്രശേഖർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
