പാലക്കാട് : പാലക്കാട് കഞ്ചിക്കോട് സിഗ്നൽ തെറ്റിച്ചുവെന്ന പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം.മായപ്പള്ളം സ്വദേശി രമേശാണ് മരിച്ചത്.
കഞ്ചിക്കോട് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ചായിരുന്നു അപകടമുണ്ടായത്.പെയിൻറിംഗ് തൊഴിലാളിയായ രമേശ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയിൽ പഞ്ചായത്ത് ഓഫീസിനു മുന്നിലെ സിഗ്നൽ തെറ്റിച്ചെത്തിയ വാഹനമിടിക്കുകയായിരുന്നു.
അപകടത്തിനുശേഷം നിർത്താതെ പോയ വാഹനം തമിഴ്നാട്ടിൽ വച്ച് വാളയാർ പോലീസ് പിടികൂടി.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
