പത്തനംതിട്ട: ശബരിമലയില്‍ നിലവില്‍ തിരക്ക് പൂര്‍ണമായും നിയന്ത്രണവിധേയമാണെന്ന് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ എസ് ശ്രീജിത്ത്.
കഴിഞ്ഞ സീസണില്‍ നാലു ദിവസം മാത്രമാണ് ഒരു ലക്ഷത്തില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ വന്നത്. കഴിഞ്ഞ വര്‍ഷം ആദ്യ ദിവസം 29,000 പേരാണ് ദര്‍ശനം നടത്തിയത്. ഇത്തവണ ആദ്യ ദിവസം അമ്പത്തയായ്യിരം പേരാണ് ദര്‍ശനം നടത്തിയത്.
ക്രമാതീതമായി ഇത്രയും ആളുകള്‍ സാധാരണ ഉണ്ടാവാറില്ല. ആളുകള്‍ കൂടിയപ്പോള്‍ അന്യസംസ്ഥാനത്ത് നിന്നുള്ള ഭക്തര്‍ ക്യൂ ഭേദിച്ച് കാനനപാതയിലൂടെ ദര്‍ശനം നേടാനുള്ള ശ്രമം നടത്തി. ഈ രണ്ട് കാര്യങ്ങള്‍ വെല്ലുവിളിയായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ സമാധാനപരമായി പുനസ്ഥാപിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ നാലു മണിക്ക് നിലയ്ക്കലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഏഴ് മണിയോടെ ദര്‍ശനം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിര്‍ച്വല്‍ ക്യൂ സ്‌പോട്ട് ബുക്കിങ് നിയന്ത്രിച്ചത് ഗുണം ചെയ്തിട്ടുണ്ട്.
ആര്‍ക്കെങ്കിലും കഴിഞ്ഞദിവസത്തെ തിരക്കില്‍ ദര്‍ശനം ലഭിക്കാതെ പോയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വീണ്ടും അവസരം നല്‍കുമെന്നും അദ്ദഹം വ്യക്തമാക്കി. പൊലീസിലോ നേരിട്ട് അദ്ദേഹത്തയോ ബന്ധപ്പെട്ടാല്‍ മതിയെന്നും എസ് ശ്രീജിത്ത് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
