കോഴിക്കോട്: ചെറുവണ്ണൂർ പഞ്ചായത്തിലെ 13-ാം വാർഡ് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വധഭീഷണിയെന്ന് പരാതി.
ഇന്നലെ ബൈക്കിൽ എത്തിയ രണ്ടുപേരാണ് മത്സരത്തിൽ നിന്നും പിന്മാറാൻ വധ ഭീഷണി മുഴക്കിയതെന്നാണ് പരാതിയിൽ പറയുന്നത്.
സ്ഥാനാർത്ഥിയായ നന്ദൻ ആപ്പുംകുഴി മേപ്പയൂരിനാണ് വധഭീഷണിയുണ്ടായത്.
കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു നന്ദൻ ആപ്പുംകുഴി. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. പത്രിക പിൻവലിച്ചില്ലെങ്കിൽ കുടുംബം അനാഥമാകുമെന്നാണ് ഭീഷണി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
