മിഷൻ സംഗമം 2026 ജൂൺ 27ന് ഡാളസിൽ

JUNE 25, 2026, 2:51 AM

ഡാളസ്: ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'മിഷൻ സംഗമം2026' ജൂൺ 27 ശനിയാഴ്ച രാവിലെ 10:00 മണി മുതൽ ഉച്ചയ്ക്ക് 12:30 വരെ ഗാർലന്റിലെ കംഫർട്ട് ഫുൾ ഗോസ്പൽ ചർച്ചിൽ (Comfort Full Gospel Church, 3255 Broadway Blvd, Garland, TX 75043) വെച്ച് നടക്കും.

അമേരിക്കയിലേക്ക് കുടിയേറി, നിലവിൽ ഡാളസ് പട്ടണത്തിൽ താമസിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മിഷണറി പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും പരിചയപ്പെടുത്തുക എന്നതാണ് മിഷൻ സംഗമത്തിന്റെ പ്രധാന ലക്ഷ്യം. ദീർഘകാലമായി വടക്കേ ഇന്ത്യയിൽ മിഷനറിയായി പ്രവർത്തിക്കുന്ന 'മസീഹ് മണ്ഡലി' സഭയുടെ പ്രസിഡന്റ് പാസ്റ്റർ സജി മാത്യു സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും.


vachakam
vachakam
vachakam

സമീപകാല സർവേ കണക്കുകൾ പ്രകാരം, സഭാസ്ഥാപനം, ചാരിറ്റി, വിവിധ പരിശീലന പരിപാടികൾ, കമ്മ്യൂണിറ്റി സേവനങ്ങൾ തുടങ്ങി വിവിധ സുവിശേഷീകരണ മേഖലകളിലായി നൂറിലധികം വ്യക്തികളോ സംഘടനകളോ ഡാളസിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെയും അവരുടെ ശുശ്രൂഷകളെയും മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ ഈ സമ്മേളനം വേദിയൊരുക്കും.

ഈ മിഷൻ പരിപാടിയിൽ ഏവർക്കും പങ്കെടുക്കാമെങ്കിലും, മുൻകൂട്ടി രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ മാത്രമായിരിക്കും സമ്മേളനത്തിൽ അവതരിപ്പിക്കുക. ഇനിയും രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ള ഡാളസിൽ നിന്നുള്ളവർക്ക് www.Dallasctiywide.org എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക: തോമസ് മുല്ലയ്ക്കൽ (ചെയർമാൻ) 214-223-1194, എസ്.പി. ജെയിംസ് (സെക്രട്ടറി) 214-334-6962

vachakam
vachakam
vachakam

രാജു തരകൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam