മല്ലപ്പള്ളിയുടെ കായിക പുത്രൻ പ്രിൻസ് തോമസിന് ഷിക്കാഗോ പൗരാവലിയുടെ സ്‌നേഹാദരവ്

SEPTEMBER 15, 2026, 10:12 PM

ഷിക്കാഗോ: വോളിബോൾ കായിക മേഖലയിൽ നൽകിയ സമഗ്ര സംഭാവനകളെ ബഹുമാനിച്ച്  പ്രിൻസ് തോമസിനെ ഷിക്കാഗോ പൗരാവലി ആദരിച്ചു. സീറോ മലബാർ അതിരൂപത ബിഷപ്പ് ജോയി ആലപ്പാട്ട് പിതാവിന്റെ മഹനീയ സാന്നിധ്യത്തിൽ കേരള സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫ്, ജോസ് കെ മാണി M P എന്നിവർ ചേർന്നാണ് ആദരവ് അദ്ദേഹത്തിനും പ്രിയ പത്‌നി അനിത പ്രിൻസിനും സമർപ്പിച്ചത്.

പ്രിൻസ് തോമസ് കളിക്കളത്തിലും തുടർന്ന് വോളിബോൾ രംഗത്ത് മികച്ച കളിക്കാരെ വാർത്തെടുക്കുന്നതിന് അതോടൊപ്പം തന്നെ കൈരളി ലയൺസ് എന്ന വോളിബോൾ കൂട്ടായ്മയിലൂടെയും ഷിക്കാഗോയിലെ കായിക രംഗത്ത് ഉജ്ജ്വലമായ നേതൃത്വം ആണ് നൽകിക്കൊണ്ടിരിക്കുന്നത്. കൈരളി ലയൺസിന്റെ പ്രസിഡന്റ് ആയിരിക്കെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജിമ്മി മെമ്മോറിയൽ ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിലും ശ്രദ്ധേയമായ നേതൃത്വ പാഠവും വഹിച്ചിട്ടുണ്ട്.

കേരളത്തിലെ പിന്നോക്ക രംഗങ്ങളിൽ നിൽക്കുന്ന കായിക താരങ്ങളുടെ വ്യത്യസ്തമായ ജീവിത രംഗങ്ങളിലെ വളർച്ചയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകുന്ന വിവിധ പ്രോജക്ടുകൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നു. പ്രിൻസിന്റെ പിതാവ് പ്രയാറ്റു കുന്നേൽ തോമസ് കേരള സംസ്ഥാന വോളിബോൾ ടീം അംഗമായിരുന്നു.

vachakam
vachakam
vachakam

കായികരംഗത്തെ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സമർപ്പിതമായ പ്രവർത്തനങ്ങൾക്ക് ഏറെ അഭിനന്ദനങ്ങൾ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam