ന്യൂഡൽഹി: 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി രാജ്യത്തെ പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിൽ വർധനവ് വരുത്താൻ തീരുമാനിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്താകെ 10.52 ലക്ഷം പോളിങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്.എന്നാൽ, 2029ൽ 15.38 ലക്ഷമായി ഉയർന്നേക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആർടിഐ വ്യക്തമാകുന്നത്.
ഇത് കൂടാതെ, പുതിയ പോളിങ് സ്റ്റേഷനുകൾക്കുള്ള ആവശ്യകത കണക്കിലെടുത്ത് പുതിയ ഇവിഎമ്മുകൾ വാങ്ങാനും പദ്ധതിയുണ്ട്. 2029ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി 3.57 ലക്ഷം ബാലറ്റ് യൂണിറ്റുകളും 1.25 ലക്ഷം കൺട്രോൾ യൂണിറ്റുകളും വാങ്ങാനാണ് പദ്ധതിയിടുന്നത്.
നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശം ഏകദേശം 30.48 ലക്ഷം ബാലറ്റ് യൂണിറ്റുകളും 21.92 ലക്ഷം കൺട്രോൾ യൂണിറ്റുകളുമുണ്ട്. ഇതിൽ കാലപ്പഴക്കം ഉൾപ്പെടെയുള്ള കാരണങ്ങളാൽ 3.57 ലക്ഷം ബാലറ്റ് യൂണിറ്റുകളും 1.25 ലക്ഷം കൺട്രോൾ യൂണിറ്റുകളും ഒഴിവാക്കാനും പദ്ധതിയുണ്ട്. ഒഴിവാക്കുന്ന യൂണിറ്റുകൾക്ക് പകരമായാണ് പുതിയവ വാങ്ങുന്നത്.നിലവിലുള്ള ഇവിഎം ശേഖരവും പുതിയതായി വാങ്ങുന്ന യൂണിറ്റുകളും ഉപയോഗിച്ചായിരിക്കും 2029ലെ തെരഞ്ഞെടുപ്പ് നടത്തുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
