കാനഡയിൽ ജോലി വാ​ഗ്ദാനം ചെയ്ത്  വൻ തട്ടിപ്പ്, യുവാവ് പിടിയിൽ

SEPTEMBER 15, 2026, 9:21 PM

മലയാലപ്പുഴ:  വിവിധ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ജോലി വാ​ഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയകേസിൽ പ്രതി അറസ്റ്റിൽ. 

നിരവധി സ്ഥലങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ പലരിൽ നിന്നായി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.

 എറണാകുളം ലോ കോളേജിന് സമീപം മാർക്കറ്റ് റോഡിൽ ലോറൻസ് ജോസഫ് കൊറേയായുടെ മകൻ റെമോ സാവിയോ കൊറേയാ (36) ആണ് പിടിയിലായത്. എറണാകുളത്തു നിന്നുമാണ് പ്രതി പിടിയിലായത്. 

vachakam
vachakam
vachakam

മലയാലപ്പുഴ സ്വദേശിയായ യുവാവിൽ നിന്നും കാനഡയിൽ ജോലിക്കുള്ള വിസ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 3,25,000 രൂപ വാങ്ങിയിട്ട് വിസയും ജോലിയും ശരിയാക്കി നൽകാതെ കബളിപ്പിച്ചു എന്നതാണ് കേസ്.

2022 ഡിസംബറിലാണ് ഇയാൾ വിസക്കായി പൈസ വാങ്ങിയത്. ഇതുവരെ വിസ ലഭിക്കാതെയും പണം തിരികെ ലഭിക്കാതെയും വന്നപ്പോൾ യുവാവ് മലയാലപ്പുഴ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam