സുരക്ഷാ ആശങ്കകളെത്തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ ലണ്ടൻ പരിപാടി റദ്ദാക്കി

SEPTEMBER 15, 2026, 9:34 PM

ലണ്ടൻ: സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി.പരിപാടിയിൽ പങ്കെടുക്കാനായി നൂറുകണക്കിന് ആരാധകരാണ് ലണ്ടനിലെ അംബരചുംബിയായ ദി ഷാ‍ർഡിന് സമീപം എത്തിയിരുന്നത്. 

പൊതുജന സുരക്ഷയെ കരുതി പരിപാടി റദ്ദാക്കുകയാണെന്നും സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ അനുമതി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ സംഘത്തിലുള്ള അം​ഗം ഉച്ചഭാഷിണിയിലൂടെ അറിയിച്ചു.എന്നാൽ, ന്യായമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും പക്ഷേ ആളുകളെല്ലാം കാത്തിരിക്കുകയായിരുന്നുവെന്നും പരിപാടിയിൽ പങ്കെടുക്കാനായി മണിക്കൂറുകളായി കാത്തിരുന്ന ഒരാൾ പറഞ്ഞു. 

അതേസമയം, തമിഴ്നാട്ടിലേക്ക് നിക്ഷേപകങ്ങൾ ആക‍ർഷിക്കുക എന്ന ലക്ഷ്യത്തോടെ ആണ് വിജയ് യുകെയിൽ എത്തിയത്.കഴിഞ്ഞ ദിവസം 12,300 കോടി രൂപയുടെ നാല് പ്രമുഖ നിക്ഷേപ കരാറുകളിൽ മുഖ്യമന്ത്രി വിജയ് ഒപ്പുവെച്ചതായും പദ്ധതികളിലൂടെ സംസ്ഥാനത്ത് 9,000 ത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും തമിഴ്‌നാട് സർക്കാർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam