കൊച്ചി: യുവാവിനെ ക്രൂരമായി ആക്രമിച്ച് സ്വർണവും പണവും കവർന്ന കേസിൽ പ്രതികൾ പിടിയിൽ. ആലുവ റെയിൽവേ സ്റ്റേഷന് സമീപമാണ് ഒരു നാടിനെ തന്നെ ഞെട്ടിച്ച സംഭവമുണ്ടായത്. പെരുമ്പാവൂർ കോടനാട് സ്വദേശി ജോഫിൻ ജിജു ആണ് അതിക്രൂര ആക്രമണത്തിനിരയായത്.
മഞ്ഞപ്പെട്ടി സ്വദേശി സനൽചന്ദ്രൻ, തിരുവനന്തപുരം സ്വദേശി സജാദ് ഷാജഹാൻ, നെടുമ്പാശ്ശേരി സ്വദേശി ജോബി എന്നിവരാണ് പിടിയിലായത്.
പ്രതികൾ ജോഫിനെ കല്ലെറിഞ്ഞ് വീഴ്ത്തിയ ശേഷം കെട്ടിയിട്ടു. കുതറിമാറിയ ജോഫിൻറെ മാല പൊട്ടിച്ചു. ഓടാൻ ശ്രമിക്കവെ തടഞ്ഞു നിർത്തി വീണ്ടും ആക്രമിച്ചു.
പണവും മാലയും കവർന്ന് പ്രതികൾ ഇരുട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെ 3.30ന് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കോഴിക്കോടേക്ക് പോകാനായി ട്രെയിൻ കയറാൻ നടക്കുന്നതിനിടെയായിരുന്നു ആക്രമണം.
സിസിടിവി ദൃശ്യങ്ങളും പ്രദേശത്തെ സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളിലേക്ക് എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
