സുഗതന്റെ അവധി അപേക്ഷ:   ചിത്ര പി. അരുണിമയുടെ സസ്‌പെൻഷൻ ട്രൈബ്യൂണൽ ശരിവെച്ചു

OCTOBER 6, 2026, 2:17 AM

തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയെ സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ശരിവെച്ചു.

തനിക്കെതിരെയുള്ള നടപടി ചട്ടവിരുദ്ധമാണെന്ന് കാട്ടിയാണ് ഉദ്യോഗസ്ഥ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. എന്നാൽ സർക്കാരിന്റെ വാദങ്ങളും രേഖകളും പരിശോധിച്ച് സസ്‌പെൻഷൻ നടപടി ന്യായമാണെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കുകയായിരുന്നു. ,

സുഗതന് അവധി ലഭിക്കാൻ അനുകൂല നിലപാട് സ്വീകരിച്ച ചിത്ര പി. അരുണിമ, മന്ത്രിയുടെ വ്യക്തമായ നിർദേശം മറികടന്നെന്ന സർക്കാർ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സസ്‌‌പെൻഷൻ ഉത്തരവ് ചോദ്യം ചെയ്ത് ഉദ്യോഗസ്ഥ നൽകിയ ഹർജി ട്രൈബ്യൂണൽ തള്ളി.

vachakam
vachakam
vachakam

 വകുപ്പുമന്ത്രിയുടെയും സെക്രട്ടറിയുടെയും നിർദേശങ്ങൾക്ക് വിരുദ്ധമായി ഫയലിൽ തിരിമറി നടത്തുകയും അധികാര ദുർവിനിയോഗം നടത്തിയെന്നുമാണ് സർക്കാരിന്റെ കണ്ടെത്തൽ.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam