എയിംസ് വിഷയം വിശദീകരിച്ചു മടുത്തെന്ന് സുരേഷ് ഗോപി

OCTOBER 6, 2026, 1:55 AM

കൊച്ചി: എയിംസ് കേരളത്തിൽ വരണം എന്നാണ് തന്‍റെ ആഗ്രഹമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. എയിംസ് വിഷയം വിശദീകരിച്ചു മടുത്തു എന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായി നോക്കുകയാണെങ്കിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലാണ്. എന്നാൽ തൃശൂരിൽ എയിംസിന് വേണ്ട ശാന്തമായ അന്തരീക്ഷം ഉണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.

ആരോഗ്യ മന്ത്രി കെ മുരളീധരൻ ധൈര്യം ഉണ്ടെങ്കിൽ തന്‍റെ കൂടെ ഇരിക്കണമെന്നും അദ്ദേഹത്തിന്‍റെ മുഖ്യമന്ത്രിക്ക് കാര്യങ്ങൾ മനസിലായിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. 

vachakam
vachakam
vachakam

കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപിക്കുന്നതിനായി കോട്ടയത്തെ വെള്ളൂര്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് മന്ത്രി കെ മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു. കേരളം സമർപ്പിച്ച 9 സ്ഥലങ്ങളുടെ പട്ടികയിൽ നിന്നു തന്നെ തൃശൂരിനെ ഒഴിവാക്കിയതു രാഷ്ട്രീയ പ്രേരിതമാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam