സുരേഷ് ബാബുവിനെതിരായ വിവാദത്തിൽ  സിപിഎം നേതാക്കൾക്ക് മൗനമോ? 

OCTOBER 6, 2026, 2:06 AM

കോഴിക്കോട്: സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റിയ സംഭവത്തിൽ പ്രതികരിക്കാതെ നേതാക്കൾ. 

മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തയാറായില്ല.

അതേസമയം മുതിർന്ന നേതാക്കളായ കെ കെ ശൈലജ, ഇ പി ജയരാജൻ, എം വി ജയരാജൻ, വി എൻ വാസവൻ, തോമസ് ഐസക് എന്നിവരും വിഷയത്തിൽ കൃത്യമായ മറുപടി നൽകിയില്ല. പാലക്കാട് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും പത്തനംതിട്ടയിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുമാണ് കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് പ്രതികരിച്ചത്. 

vachakam
vachakam
vachakam

കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി പ​ഠി​ക്കാ​തെ ഊ​ഹ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​രി​ക്കി​ല്ലെ​ന്ന് കെ.​കെ.​ഷൈ​ല​ജ പ​റ​ഞ്ഞു. പാ​ല​ക്കാ​ട്ടെ പ​രാ​തി​യെ​ക്കു​റി​ച്ച് ത​നി​ക്ക് അ​റി​വി​ല്ല.ജി​ല്ലാ ത​ല​ത്തി​ലു​ള്ള വി​ഷ​യ​ങ്ങ​ൾ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ എ​ത്തി​യാ​ൽ മാ​ത്ര​മേ അ​റി​യു​ക​യു​ള്ളൂ​വെ​ന്നും ഷൈ​ല​ജ വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി കോ​ട​തി അ​ല്ലെ​ന്നും എ​ന്നാ​ൽ ചെ​റി​യ തെ​റ്റു​ക​ളി​ൽ പോ​ലും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന പാ​ര​മ്പ​ര്യ​മാ​ണ് സി​പി​എ​മ്മി​നു​ള്ള​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സു​രേ​ഷ് ബാ​ബു​വി​നെ​തി​രെ കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന പൂ​വ​ൻ​കോ​ഴി പ്ര​തി​ഷേ​ധം അ​വ​രു​ടെ അ​വ​കാ​ശ​മാ​ണെ​ന്നും ഷൈ​ല​ജ വ്യ​ക്ത​മാ​ക്കി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam