270 കോടി രൂപ തട്ടിയെടുത്തെന്ന പരാതി: മെൽക്കർ ഫിനാൻസ് ഡയറക്ടർമാരായ ദമ്പതികൾ പിടിയിൽ 

OCTOBER 15, 2025, 8:46 PM

തൃശൂർ:  270 കോടി ധനകാര്യ സ്ഥാപനത്തിൻറെ മറവിൽ തട്ടിയെടുത്ത പരാതിയിൽ മെൽക്കർ ഫിനാൻസ് ഡയറക്ടർമാരായ  ദമ്പതികളെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. 

പതിമൂന്ന് ശതമാനം പലിശ വാദ്ഗാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പു നടത്തിയ കേസിലാണ് മെൽക്കർ ഫിനാൻസ്, മെൽക്കർ നിഥി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടർമാരെ ഈസ്റ്റ് പൊലീസ് പിടികൂടിയത്.

മെൽക്കർ ഫിനാൻസിൻറെ ഡയറക്ടർമാരായ രംഗനാഥൻ ശ്രീനിവാസനെയും ഭാര്യ വാസന്തിയെയുമാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.  പ്രതികളുടെ അറസ്റ്റിന് പിന്നാലെ ഇവരുടെ തൃശൂരിലെ സ്ഥാപനങ്ങളിലും വീടുകളിലും പൊലീസ് പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തു. കമ്പനി ഡയറക്ടർമാർക്കെതിരെ ബഡ്സ് ആക്ട് ചുമത്തുന്നത് പരിശോധിച്ച് വരികയാണെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

 തൃശൂർ പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് നാലായിരത്തോളം നിക്ഷേപകരിൽ നിന്ന് 270 കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ കൊല്ലം മാർച്ച് മുതൽ പലിശ മുടങ്ങിയതോടെയാണ് നിക്ഷേപകർ കൂട്ടപ്പരാതിയുമായി എത്തിയത്.

പിന്നാലെ കമ്പനി ഡയറക്ടർമാരായ രംഗനാഥനും ഭാര്യ വാസന്തിയും ഒളിവിൽ പോവുകയായിരുന്നു. ഇരുവരും വിദേശത്തേക്ക് കടക്കുന്നതിന് വീണ്ടും തൃശൂരിലെ വീട്ടിലെത്തിയപ്പോഴാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മേൽക്കർ ഫിനാൻസ് & ലീസിങ്, മേൽക്കർ നിധി, സൊസൈറ്റി, മേൽക്കർ TTI ബിയോഫ്യൂൽ എന്നീ പേരുകളിൽ ആണ് ഡിബെൻചർ സർട്ടിഫിക്കറ്റ്, ഫിക്സിഡ് ഡെപ്പോസിറ്റ്,സബോർഡിനേറ്റഡ് ഡബ്റ്റ് എന്നീ പദ്ധതികളിലൂടെ നിക്ഷേപം സ്വീകരിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam