ലോസ് ആഞ്ചലസ്: അമേരിക്കൻ എയർലൈൻസ് വിമാനം ലോസ് ആഞ്ചലസിൽ തിരിച്ചിറക്കിയതായി റിപ്പോർട്ട്. വിമാനം കാബിനിൽ പുക നിറഞ്ഞതിനെ തുടർന്നാണ് അടിയന്തരമായി തിരിച്ചറക്കിയത് എന്നാണ് ലഭിക്കുന്ന വിവരം. പുക നിറഞ്ഞതിനെ തുടർന്ന് ചില യാത്രക്കാർ അസ്വസ്ഥരാവുകയും പരാതി നൽകുമായും ചെയ്തതിന് ശേഷം ആണ് നടപടി ഉണ്ടായത്.
വിമാനം ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വൈകിട്ട് 5 മണിക്ക് ആണ് പുറപ്പെട്ടത്. ന്യൂയോർക്ക് JFK അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു ലക്ഷ്യം. എന്നാൽ യാത്ര തുടങ്ങിയതും നിരവധി യാത്രക്കാർ പുക മൂലം അസ്വസ്ഥരായി പരാതിപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട പൈലറ്റ് വിമാനം തിരിച്ച് ലോസ് ആഞ്ചലസിലേക്ക് തിരിക്കുകയായിരുന്നു.
പൈലറ്റുകൾക്കും പുകയുടെ ഗന്ധം അനുഭവപ്പെട്ടു എന്നും അവർ കോക്പിറ്റിൽ ഓക്സിജൻ മാസ്ക് ധരിച്ച് ആണ് ഇരുന്നത് എന്നുമാണ് ലഭിക്കുന്ന വിവരം.
അതേസമയം അസ്വസ്ഥരായ ഏഴു യാത്രക്കാരെ ഡോക്ടർമാർ പരിശോധിച്ചു എന്നും ആരെയും ആശുപത്രിയിലേക്ക് മാറ്റിയില്ലെന്ന് ലോസ് ആഞ്ചലസ് ഫയർ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഫ്ലൈറ്റ് റഡാർ 24 ഡാറ്റ പ്രകാരം, വിമാനത്തിന് ഒരു ലൂപ്പ് പറക്കാൻ കഴിഞ്ഞ് LAX-ലേക്ക് തിരിച്ചെത്തി അടിയന്തര ലാൻഡിങ് നടത്തി എന്നാണ് പുറത്തു വരുന്ന വിവരം.
എന്നാൽ അപകടകാരണമൊന്നും കണ്ടെത്തിയില്ല. തുടർന്ന് വിമാനം കുറച്ച് മണിക്കൂറിന് ശേഷം വീണ്ടും പറക്കാൻ തീരുമാനിച്ചു. എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്