ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഏക സഹോദരി പറവൂര്‍ വെന്തലത്തറ വീട്ടില്‍ ആഴിക്കുട്ടി അന്തരിച്ചു.
95 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. സംസ്‌കാരം ഇന്ന് പുന്നപ്ര പറവൂരിലെ വീട്ടു വളപ്പില്‍ നടക്കും.
12 വര്‍ഷം മുമ്പ് മകള്‍ സുശീല മരിച്ചതിനെ തുടര്‍ന്ന് മരുമകന്‍ പരമേശ്വരനും കൊച്ചുമകന്‍ അഖില്‍ വിനായകുമാണ് ആഴിക്കുട്ടിയെ നോക്കിയത്.
മറ്റ് രണ്ട് സഹോദരങ്ങളായ ഗംഗാധരനും പുരുഷോത്തമനും നേരത്തെ അന്തരിച്ചിരുന്നു. പരേതനായ ഭാസ്‌കരനാണ് ഭര്‍ത്താവ്. മക്കള്‍: തങ്കമണി, പരേതയായ സുശീല. മരുമക്കള്‍: വിശ്വംഭരന്‍, പരമേശ്വരന്‍
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്