ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സാസിന് നവനേതൃത്വം

OCTOBER 16, 2025, 1:33 AM

സണ്ണി മാളിയേക്കൽ(പ്രസിഡന്റ്), സാം മാത്യു( സെക്രട്ടറി)

ഡാളസ്: രണ്ടു ദശാബ്ദങ്ങളായി മാധ്യമ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായി നിലകൊള്ളുന്ന
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസ് (IPCNT) അടുത്ത രണ്ടു വർഷത്തെ ഭാരവാഹികളായി  പ്രസിഡന്റ് സണ്ണി മാളിയേക്കൽ, വൈസ് പ്രസിഡന്റ് ഡോ.അഞ്ചു ബിജിലി, സെക്രട്ടറി സാം മാത്യു, ജോയിന്റ് സെക്രട്ടറി, അനശ്വർ മാമ്പിള്ളി, ട്രഷറർ ബെന്നി ജോൺ, ജോ.ട്രഷറർ തോമസ് ചിറമേൽ.എന്നിവരെ തിരഞ്ഞെടുത്തു.

ഒക്ടോബർ 8 ബുധനാഴ്ച വൈകീട്ട് മുതിർന്ന മാധ്യമപ്രവർത്തകൻ പി.പി. ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തിരെഞ്ഞെടുപ്പ് നടന്നത്. ബിജിലി ജോർജ് (ബോർഡ് ഓഫ് ഡയറക്ടേഴ്‌സ്, ചെയർമാൻ), പി.പി. ചെറിയാൻ, സിജു വി. ജോർജ്, രാജു തരകൻ, റ്റി.സി ചാക്കോ, പ്രസാദ് തീയോടിക്കൽ എന്നിവരെ ഡയറക്ടേഴ്‌സ് ബോർഡ് അംഗങ്ങളായും ഐകകണ്‌ഠേന തിരഞ്ഞെടുത്തു.

vachakam
vachakam
vachakam

സാഹിത്യകാരനും സാമൂഹിക സംസ്‌കാരിക പ്രവർത്തകനുമായ മാധ്യമ പ്രവർത്തകനുമായ എബ്രഹാം തെക്കേ മുറിയുടെ നേതൃത്വത്തിൽ 2006ൽ തുടക്കം കുറിച്ച ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസ് സംഘടന കഴിഞ്ഞ കാലങ്ങളിൽ മാധ്യമ പ്രവർത്തനത്തോടൊപ്പം സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും സജീവമായി പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നുള്ളത് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ്, ചെയർമാൻ ബിജിലി ജോർജ്പറഞ്ഞു.

പുതിയ നേതൃത്വത്തിന് എല്ലാ പിന്തുണയും സഹായ സഹകരണവും ആശംസകളും നൽകുന്നതായും യോഗത്തിൽ റ്റി.സി ചാക്കോ പറഞ്ഞു.

അനശ്വർ മാമ്പിള്ളി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam