തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടുമൊരു ഹൃദയമാറ്റം. മസ്തിഷ്ക മരണം സംഭവിച്ച അമൽ ബാബു (25 )ൻ്റെ ഹൃദയം മാറ്റിവയ്ക്കും. തിരുവനന്തപുരത്തു നിന്ന് എയർ ആംബുലൻസിൽ കൊണ്ടുപോകാനാണ് തീരുമാനം.
എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന രോഗിക്കാണ് ഹൃദയം മാറ്റിവയ്ക്കുക. മലപ്പുറം സ്വദേശിയായ 33 കാരന് വേണ്ടിയാണ് ഹൃദയം കൊണ്ടുപോകുന്നത്.
കഴിഞ്ഞ ദിവസമാണ് അമൽബാബുവിന് അപകടം സംഭവിച്ചത്. അമൽ ബാബുവിന്റെ മറ്റ് അവയവങ്ങൾ ആറു പേർക്ക് കൂടി തുണയാകും.
കരൾ, പാൻക്രിയാസ്, വൃക്ക അടക്കം ദാനം ചെയ്യുന്നുണ്ട്. കിംസിൽ ശാസ്ത്രക്രിയ തുടങ്ങി. ശസ്ത്രക്രിയ പൂർത്തിയാക്കി രാവിലെ എയർ ആംബുലൻസിൽ ഹൃദയം കൊച്ചിയിലേക്ക് കൊണ്ടുപോകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്