ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ പ്രസിഡന്റും എഴുത്തുകാരനുമായ അമ്പഴക്കാട്ട് ശങ്കരന്റെ 'ഹൃദയപക്ഷ ചിന്തകൾ' (ലേഖന സമാഹാരം) എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ കവർ പ്രകാശനം പ്രശസ്ത കവി സെബാസ്റ്റ്യൻ നിർവഹിച്ചു.
സുപ്രസിദ്ധ നോവലിസ്റ്റും കഥാകാരനുമായ ഇ. സന്തോഷ് കുമാർ അവതാരിക എഴുതിയ ഈ പുസ്തകം ഒക്ടോബർ 31 നവമ്പർ 1, 2 എന്നീ തിയ്യതികളിലായി നടക്കുന്ന ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ പതിനാലാം ദൈ്വവാർഷിക സമ്മേളനത്തിൽ വെച്ച് എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം പ്രകാശനം ചെയ്യും.
പുലിറ്റ്‌സർ ബുക്‌സ് പ്രസിദ്ധീകരിച്ച വഴിയമ്പലം (നോവൽ), കൊടുക്കാക്കടം (കഥാസമാഹാരം) എന്നീ രണ്ടു പുസ്തകങ്ങൾക്കുശേഷം നിധി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകമാണ് ഹൃദയപക്ഷ ചിന്തകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്