പാലക്കാട്: ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യയ്ക്ക് പിന്നാലെ പാലക്കാട് കണ്ണാടി ഹയർ സെക്കൻ്ററി സ്കൂൾ താത്ക്കാലികമായി അടച്ചു. സ്കൂൾ നാല് ദിവസത്തക്കാണ് അടച്ചത്.
സംഭവത്തെ തുടർന്ന് ക്ലാസ് ടീച്ചറിനെയും പ്രധാനാധ്യാപികയെയും സസ്പെൻഡ് ചെയ്തിരുന്നു. പല്ലൻചാത്തന്നൂർ സ്വദേശി അർജുൻ്റെ ആത്മഹത്യയ്ക്ക് കാരണം ക്ലാസ് അധ്യാപികയുടെ മാനസിക പീഡനമെന്നാണ് ആരോപണം.
അധ്യാപികക്കെതിരെ വ്യാപക പ്രതിഷേധമാണ് സ്കൂളിൽ ഉണ്ടായത്. വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് പല്ലൻചാത്തന്നൂർ സ്വദേശിയായ അർജുൻ വീട്ടിൽ ആത്മഹത്യ ചെയ്തത്. തൊട്ടുപിറകെ കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപികയായ ആശക്കെതിരെ ഗുരുതര പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു.
ഇൻസ്റ്റഗ്രാമിൽ കുട്ടികൾ അയച്ച മെസ്സേജിനെ തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിൽ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്