ആന്‍റിബയോട്ടിക്കിൽ വിരകളെന്ന് പരാതി: മധ്യപ്രദേശിൽ വീണ്ടും മരുന്ന് വിവാദം

OCTOBER 16, 2025, 6:47 AM

മധ്യപ്രദേശ് : ഗ്വാളിയോറിലെ സർക്കാർ ആശുപത്രിയിൽ നിന്നും ഒരു കുട്ടിക്ക് നൽകിയ ആൻറിബയോട്ടിക് മരുന്നിന്‍റെ കുപ്പിയിൽ വിരകളെ കണ്ടെത്തിയതായി റിപ്പോർട്ട്.മധ്യപ്രദേശിൽ കഫ്‌സിറപ്പ് കുടിച്ച് ഇരുപതോളം കുട്ടികൾ മരിച്ചതിന് പിന്നാലെയാണ് പുതിയ പരാതി ഉയരുന്നത്.ഗ്വാളിയോർ ജില്ലയിലെ മൊറാർ പട്ടണത്തിലെ സർക്കാർ ആശുപത്രിയിലെ അസിത്രോമൈസിൻ ആന്റിബയോട്ടിക്കിന്‍റെ കുപ്പിയിലാണ് വിരകളെ കണ്ടതായി പരാതി ഉയർന്നത്.

തുടർന്ന് മുഴുവൻ സ്റ്റോക്കും സീൽ ചെയ്തതായും സാമ്പിളുകൾ പരിശോധനയ്ക്കായി ഭോപ്പാലിലെ ലബോറട്ടറിയിലേക്ക് അയച്ചതായും അധികൃതർ വ്യക്തമാക്കി.വിവിധ അണുബാധകളെ പ്രതിരോധിക്കുന്നതിനായി കുട്ടികൾക്ക് സാധാരണയായി നൽകാറുള്ള ആന്‍റിബയോട്ടിക്ക് മരുന്നാണ് അസിത്രോമൈസിൻ. മധ്യപ്രദേശ് ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് ഇതിന്‍റെ നിർമാതാക്കൾ.

ഭോപ്പാലിലെ ലബോറട്ടറിയിൽ അയക്കുന്നത് കൂടാതെ ഒരു സാമ്പിൾ കൊൽക്കത്തയിലെ സെൻട്രൽ ഡ്രഗ് ലബോറട്ടറിയിലേക്കും അയയ്ക്കുമെന്ന് ഡ്രഗ് ഇൻസ്പെക്ടർ അനുഭൂതി ശർമ്മ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam