വള്ളത്തിൽ നിന്നും തെറിച്ച് കടലിൽ വീണ യുവാവിൻറെ മൃതദേഹം കണ്ടെത്തി

OCTOBER 16, 2025, 12:05 AM

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് തെറിച്ചു കടലിൽ വീണ് കാണാതായ പെരുമാതുറ വലിയവിളാകം സ്വദേശി സജീറിന്‍റെ മകൻ ഷഹാന്‍റെ(19) മൃതദേഹം കണ്ടെത്തി. 

 നേവിയും കോസ്റ്റുഗാർഡും പ്രദേശത്തെ മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് പുലിമുട്ടിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്. 

ഇന്നലെയായിരുന്നു മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ തിരയിൽ പെട്ട് വള്ളത്തിൽ നിന്നും തെറിച്ചു കടലിൽ വീഴുകയായിരുന്നു.

vachakam
vachakam
vachakam

 പെരുമാതുറ സ്വദേശി ഷാക്കിറിന്‍റെ ഉടമസ്ഥതയിലുള്ള ഹസ്ബി റബ്ബിയെന്ന ക്യാരിയർ വള്ളമാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്.

മീനുമായി മടങ്ങിവരുമ്പോൾ അഴിമുഖത്ത് തിരയിൽപ്പെട്ട വള്ളത്തിൽനിന്ന്‌ ഷഹാൻ തെറിച്ചുവീഴുകയായിരുന്നു. ഷഹാനൊപ്പം വള്ളത്തിലുണ്ടായിരുന്ന അൽ അമീൻ സുരക്ഷിതമായി തീരത്തെത്തിയിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam