ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ നാടകീയ രംഗങ്ങൾ

JULY 16, 2026, 2:28 AM

കണ്ണൂർ: ഒന്നര വയസുകാരൻ ചികിത്സാപ്പിഴവ് കാരണം  മരിച്ച സംഭവത്തിൽ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ നാടകീയ രംഗങ്ങൾ. 

ഏഴ് പേരെയാണ് ജില്ലാ മെഡിക്കൽ ഓഫീസർ മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തിയത്. ഇതിൽ മൂന്ന് പേരെ മാത്രമേ യോഗത്തിൽ പങ്കെടുക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ അനുവദിച്ചുള്ളൂ. 

നിയമപരമല്ലാത്ത ഇടപെടൽ അനുവദിക്കില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. അനാവശ്യമായി എന്തിനാണ് മെഡിക്കൽ ബോർഡിൽ ആളുകളെ ഉൾപ്പെടുത്തുന്നതെന്നായിരുന്നു ചോദ്യം. യോഗത്തിൽ പങ്കെടുത്ത അഞ്ചിൽ മൂന്നുപേരും ചികിത്സാ പിഴവ് ശരി വെച്ചിരുന്നു. 

vachakam
vachakam
vachakam

കേസിലെ ഇടപെടലിന്റെ ഭാഗമായാണ് അനാവശ്യമായി ആളുകളെ മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്താത്തെതെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത് കുമാർ പ്രതികരിച്ചത്.

ആശുപത്രിക്ക് ക്രിമിനൽ അനാസ്ഥ സംഭവിച്ചെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ അജിത് കുമാർ   പറഞ്ഞു. ബേബി മെമ്മോറിയൽ ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ലഭിച്ച രേഖകൾ പരിശോധിക്കുമ്പോൾ അനാസ്ഥ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ ബോർഡ് റിപ്പോർട്ട് ഉടൻ പൊലീസിന് കൈമാറും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam