യു.എസിൽ അഞ്ചാംപനി പടരുന്നു; 1991ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്

JULY 26, 2026, 1:35 PM

വാഷിംഗ്ടൺ: അമേരിക്കയിൽ അഞ്ചാംപനി കേസുകൾ അതിവേഗം ഉയരുന്നു. 2026ൽ ഇതുവരെ 2,318 കേസുകൾ സ്ഥിരീകരിച്ചതായി സി.ഡി.സി വ്യക്തമാക്കി.

കഴിഞ്ഞ വർഷത്തെ ആകെ കണക്കുകളേക്കാൾ (2,289) കൂടുതലാണിത്. 1991ന് ശേഷം യു.എസിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന രോഗബാധ നിരക്കാണിത്.

അമേരിക്കയിലെ 43 സംസ്ഥാനങ്ങളിലും ഡിസ്ട്രി്ര്രക് ഓഫ് കൊളംബിയയിലുമാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.രോഗബാധിതരിൽ ഭൂരിഭാഗവും 19 വയസ്സിൽ താഴെയുള്ള കുട്ടികളും കൗമാരക്കാരുമാണ്.

vachakam
vachakam
vachakam

അഞ്ച് വയസ്സിന് താഴെയുള്ള പത്തിൽ ഒരാൾ എന്ന തോതിൽ കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്.

രോഗബാധിതരിൽ 93 ശതമാനം ആളുകളും വാക്‌സിൻ എടുക്കാത്തവരോ വാക്‌സിനേഷൻ വിവരങ്ങൾ ലഭ്യല്ലാത്തവരോ ആണ്.വാക്‌സിനേഷൻ നിരക്കിലുണ്ടായ കുറവും പൊതുജനാരോഗ്യ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസക്കുറവുമാണ് കേസുകൾ ഉയരാൻ പ്രധാന കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

2000ൽ അഞ്ചാംപനി വിമുക്ത രാജ്യമായി പ്രഖ്യാപിക്കപ്പെട്ട യു.എസിന് ആ പദവി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

vachakam
vachakam
vachakam

പി.പി.ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam