തിരുവനന്തപുരം: സംസ്ഥാനത്ത് മോശം കുടുംബ സാഹചര്യങ്ങളിൽ ജീവിക്കുന്ന കുഞ്ഞുങ്ങളുടെ പട്ടിക തയാറാക്കാൻ വനിതാ ശിശുക്ഷേമ വകുപ്പ്. പോഷകാഹാര കുറവിനെ തുടർന്ന് മരിച്ച കുഞ്ഞിൻറെ സഹോദരങ്ങളെ സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ നാട്ടുകാർക്ക് ഉറപ്പുനൽകി. കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരൻ പോഷകാഹാര കുറവിനെ തുടർന്ന് മരിച്ച പശ്ചാത്തലത്തിലാണ് ഈ മാസം 27ന് മന്ത്രി പ്രത്യേക യോഗം വിളിച്ചത്.
കാർത്തികപ്പളളി സ്വദേശികളായ രാജേഷ് -താര ദമ്പതികളുടെ മകനാണ് മരിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെ ഏഴ് കുഞ്ഞുങ്ങളെയാണ് താര പ്രസവിച്ചത്. ഇതിൽ ഒരു കുഞ്ഞ് നേരത്തെ മരിച്ചിരുന്നു. തുടർച്ചയായി കുഞ്ഞുങ്ങൾക്ക് ജൻമം കൊടുത്തിരുന്നു എന്നതിനപ്പുറം ഇവരെ പരിപാലിക്കാൻ താരയും രാജേഷും ഒന്നും ചെയ്തിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
പോഷകാഹാര കുറവിനെ തുടർന്നു മരിച്ച രണ്ടു വയസ്സുകാരനും സഹോദരങ്ങളും ജീവിച്ച സാഹചര്യങ്ങളെ കുറിച്ച് നേരിട്ട് മനസ്സിലാക്കാനാണ് മന്ത്രി കാർത്തികപ്പള്ളിയിൽ എത്തിയത്. മന്ത്രിക്കു മുന്നിൽ കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ വലിയ പരാതികളാണ് നാട്ടുകാർ ഉന്നയിച്ചത്. മറ്റു കുഞ്ഞുങ്ങളെ മാതാപിതാക്കൾക്കൊപ്പം ഇനി വിട്ടുകൊടുക്കരുത് എന്ന് നാട്ടുകാർ മന്ത്രിയോട് ആവശ്യപ്പെട്ടു. ആവശ്യം മന്ത്രി അംഗീകരിച്ചു. നേരത്തെ മാതാപിതാക്കളുടെ ഭീഷണിക്ക് വഴങ്ങി സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കുഞ്ഞുങ്ങളെ വീണ്ടും അവർക്കൊപ്പം അയക്കാനുള്ള ശിശുക്ഷേമ വകുപ്പിന്റെയും നാട്ടുകാരുടെയും തീരുമാനം ഒരു കുഞ്ഞിൻറെ ജീവനെടുത്തെന്ന തിരിച്ചറിവിലാണ്, സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടി മന്ത്രി പ്രഖ്യാപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
