പത്തനംതിട്ട: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റ്. 2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കേസില്‍ നാടോടി സ്ത്രീയായ കുഞ്ഞിന്റെ അമ്മ മഞ്ജുവിനെ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പാലക്കാട് മീനാക്ഷിപുരം പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന മാതാവ് മഞ്ജുവാണ് കസ്റ്റഡിയിലായത്.
കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നത് ആണ് സുഹൃത്തായ ശിവയാണെന്ന് പിടിയിലായ മാതാവ് മഞ്ജു പൊലീസില്‍ മൊഴി നല്കി. ലൈംഗിക വേഴ്ചയ്ക്ക് ഇടയില്‍ കുഞ്ഞ് കരഞ്ഞതില്‍ പ്രകോപിതനായി ശിവ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് മാതാവ് മൊഴി നല്‍കിയത്.
ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ജംഗ്ഷനിലെ ഫ്ലവര്‍ ഷോപ്പിന്റെ തിണ്ണയില്‍ വച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മഞ്ജുവും ശിവയും കുഞ്ഞിന്റെ മൃതദേഹവുമായി പുളിക്കീഴിലെ ചതുപ്പ് ഭാഗത്ത് എത്തി. ചതുപ്പില്‍ മൃതദേഹം ഉപേക്ഷിച്ചു. പാലക്കാട് സ്വദേശിനിയാണ് മഞ്ജു. കഴിഞ്ഞ ദിവസം പാലക്കാട് മീനാക്ഷിപുരത്തെ വീട്ടില്‍ വച്ച് മഞ്ജുവും ശിവയും തമ്മില്‍ തര്‍ക്കം നടന്നു. തര്‍ക്കത്തിനിടെ കുഞ്ഞിനെ ശിവ കൊലപ്പെടുത്തിയത് മഞ്ജു വിളിച്ചുപറഞ്ഞു. അയല്‍വാസികള്‍ മുഖേന ഇത് പ്രദേശത്തെ എസ് സി പ്രമോട്ടര്‍ അറിഞ്ഞു. എസ് സി പ്രമോട്ടര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാവ് മഞ്ജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
