തിരുവനന്തപുരം: ഇന്ന് വിജയദശമി (ഒക്ടോബർ 26). സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി,
കൊല്ലൂരിൽ ഭക്തജനനിബിഡമായ അന്തരീക്ഷമാണ്. വർഷത്തിൽ എല്ലാ ദിവസവും വിദ്യാരംഭം നടക്കുന്ന പ്രശസ്തമായ വടക്കൻ പറവൂർ മൂകാംബിക ദേവീക്ഷേത്രത്തിൽ വിജയദശമി ദിനത്തിലെ ഹരിശ്രീ കുറിക്കലിനായി വൻ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പൂജപ്പുര സരസ്വതി ക്ഷേത്രത്തിൽ നാളെ പുലർച്ചെ 5:30-ഓടെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. പൂജപ്പുരയ്ക്ക് പുറമെ ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ എന്നിവിടങ്ങളിലും വിദ്യാരംഭം നടക്കും. ആരാധനാലയങ്ങൾ മാത്രമല്ല വിവിധ സ്ഥാപനങ്ങളും വ്യക്തികളുമെല്ലാം ഇന്ന് വിദ്യാരംഭത്തിന്റെ ഭാഗമാകും.
അറിവിന്റെ ആദ്യാക്ഷരങ്ങൾ പകരാൻ എഴുത്തുകാരും സാംസ്‌കാരികനായകന്മാരുമെല്ലാം ഇന്ന് വിദ്യാരംഭത്തിൽ പങ്കാളികളാകുന്നു. ദുർഗാഷ്ടമി നാളിൽ പൂജ വച്ച് ആരാധിച്ച പുസ്തകങ്ങളും പണിയായുധങ്ങളും വിജയദശമി നാളിൽ പൂജയ്ക്ക് ശേഷം ഉപയോഗിച്ചു തുടങ്ങുന്നു.
ദുർഗാദേവി മഹിഷാസുരനെ വധിച്ച്, തിന്മയ്ക്കുമേൽ നന്മ വിജയം നേടിയതിന്റെ ആഘോഷമാണ് വിജയദശമി. വടക്കേ ഇന്ത്യയിൽ ഇത് രാവണനിഗ്രഹവുമായി ബന്ധപ്പെട്ട ആഘോഷമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
