കൊച്ചി: എറണാകുളം, ഞാറക്കൽ പൊലീസ് സ്റ്റേഷനിൽ രണ്ട് പൊലീസുകാർക്ക് കുത്തേറ്റു. എസ്ഐ ജിതിൻ, കോൺസ്റ്റബിൾ രാഗേഷ് എന്നിവർക്കാണ് കുത്തേറ്റത്.
അടിപിടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയതായിരുന്നു പൊലീസ് സംഘം. പെട്രോൾ പമ്പിൽവെച്ച് ബസിലെ തൊഴിലാളികളെ ക്രൂരമായി മർദിച്ചുവെന്ന വിവരത്തെ തുടർന്നാണ് പൊലീസുകാർ എത്തിയത്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ആണ് പൊലീസുകാർക്ക് കുത്തേറ്റത്.
പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലക്കേസ് പ്രതി മുന്നയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. മുന്നയടക്കം 3 പേർ പൊലീസ് കസ്റ്റഡിയിലായി.
പൊലീസുകാരിൽ ഒരാൾക്ക് തലയ്ക്കും മുഖത്തുമാണ് കുത്തേറ്റത്. ഇരുവവരുടെയും ആരോഗ്യനില തൃപ്തികരമാണ്. നാട്ടുകാർ ഇടപെട്ടാണ് പോലീസുകാരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. മുന്ന എന്ന പ്രജിത്ത്, മുന്നയുടെ സഹോദരൻ പ്രജീഷ്, വരാപ്പുഴ സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
