മാട്രിമോണിയൽ സൈറ്റിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ്: യുവതിയുടെ ചതിക്കുഴിയിൽ വീണതിൽ പൊലീസുകാരും

JULY 27, 2024, 11:01 AM

കാസർകോട്: യുവാവിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ പ്രതിയായ യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്.  മാട്രിമോണിയൽ സൈറ്റിലൂടെയായിരുന്നു തട്ടിപ്പ്. നിരവധി പൊലീസ് ഉദ്യോഗസ്ഥരും ശ്രുതി നടത്തിയ തട്ടിപ്പിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ചെമ്മനാട് സ്വദേശിയായ ശ്രുതി ചന്ദ്രശേഖരനാണ് (42) ഉഡുപ്പിയിലെ രഹസ്യകേന്ദ്രത്തിൽ നിന്നും പിടിയിലായത്. പൊയിനാച്ചി സ്വദേശിയായ യുവാവിൽ നിന്നും സ്വർണവും പണവും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. മാട്രിമോണിയൽ സൈറ്റിലൂടെയാണ് യുവതി തട്ടിപ്പ് നടത്തിവന്നിരുന്നതെന്ന് പൊലീസ് അറിയിച്ചു. 

ശ്രുതിക്കെതിരെ യുവാവ് ജൂൺ 21നാണ് പരാതി നൽകിയത്. ഇതോടെ ഒളിവിലായ യുവതിക്കായി പൊലീസ് ഊർജിത അന്വേഷണം നടത്തിവരികയായിരുന്നു. വെളളിയാഴ്ച ശ്രുതിക്ക് കാസർകോട് ജില്ലാ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു.ഇതോടെയാണ് തട്ടിപ്പുകാരിയായ യുവതിയെ പിടികൂടിയത്. ശ്രുതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.

vachakam
vachakam
vachakam

സൈറ്റിൽ വരനെ ആവശ്യമുണ്ടെന്ന പോസ്റ്റ് ചെയ്ത ശേഷം ബന്ധപ്പെടുന്ന യുവാക്കളുമായി സൗഹൃദം സ്ഥാപിച്ചാണ് ശ്രുതി തട്ടിപ്പുകൾ തുടർന്നിരുന്നത്. പിന്നീട് യുവാക്കളിൽ നിന്ന് പണവും സ്വർണവും ആവശ്യപ്പെടും. യുവതിയുടെ പേരിൽ സമാനമായ നിരവധി കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.

ഇൻസ്റ്റഗ്രാമിലൂടെയാണ് ശ്രുതി പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചത്. ഐഎസ്‌ആർഒ ഉദ്യോഗസ്ഥയാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ഇതിനായി ചില വ്യാജരേഖകൾ ഹാജരാക്കുകയും ചെയ്തു. പിന്നീട് യുവാവിൽ നിന്ന് ഒരു ലക്ഷം രൂപയും ഒരു പവന്റെ മാലയും തട്ടിയെടുക്കുകയായിരുന്നു.


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam