മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണൽ കോൺഫറൻസ് മാർച്ച് 21 മുതൽ ഹൂസ്റ്റണിൽ, രജിസ്‌ട്രേഷനു തുടക്കമായി

FEBRUARY 7, 2025, 12:42 AM

ഹൂസ്റ്റൺ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ സൗത്ത്‌വെസ്റ്റ് റീജിയൻ ഇടവക മിഷൻ, സേവികാ സംഘം, സീനിയർ സിറ്റിസൺ ഫെല്ലോഷിപ്പ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ 12-ാമത് സൗത്ത് വെസ്റ്റ് റീജിയണൽ കോൺഫറൻസ് മാർച്ച് 21, 22 (വെള്ളി, ശനി) തീയതികളിൽ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.

ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ ആരാധനയ്ക്കു ശേഷം നടന്ന പ്രത്യക ചടങ്ങിൽ റവ. സാം. കെ.ഈശോ, റവ. ജീവൻ ജോൺ, റവ, ഉമ്മൻ ശാമുവേൽ, റവ. ലാറി വർഗീസ് എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ റജിസ്‌ട്രേഷൻ കമ്മിറ്റി കൺവീനർ സൂസൻ ജോസിൽ നിന്ന് ഇടവക ഫിനാൻസ് ട്രസ്റ്റി റെജി ജോർജ് ആദ്യ രജിസ്‌ട്രേഷൻ ഫോം ഏറ്റു വാങ്ങി കോൺഫറൻസ് റജിസ്‌ട്രേഷന് തുടക്കം കുറിച്ചു.  

മാർച്ച് 21നു വെള്ളിയാഴ്ച വൈകുന്നേരം 4 മുതൽ മാർച്ച് 22 നു ഉച്ചകഴിഞ്ഞു 2 മണിക്ക് കോൺഫറൻസ് സമാപിക്കും. ഡാളസ്, ഹൂസ്റ്റൺ, ഓസ്റ്റിൻ, ഒക്ലഹോമ, സാൻ അന്റോണിയോ, ലബ്ബക്ക്, കാൻസസ് ഇടവകകളിൽ നിന്നും 600ൽ പരം അംഗങ്ങൾ കോൺഫറൻസിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

vachakam
vachakam
vachakam


Faith in Renewal and Motion: 'Faith without deeds is dead' 'അങ്ങനെ വിശ്വാസവും പ്രവർത്തികളില്ലാത്തതായാൽ സ്വതവേ നിർജീവമാകുന്നു' (യാക്കോബ് 2:17) എന്ന ചിന്താവിഷയത്തെ ആധാരമാക്കി പഠനങ്ങൾ നടക്കും. ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവക വികാരി റവ. അലക്‌സ് യോഹന്നാൻ, ലബ്ബക്, സാൻ അന്റോണിയോ ഇടവകകളുടെ വികാരി റവ. ജെയിംസ് കെ.ജോൺ എന്നിവർ പഠന ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.

കോൺഫറൻസിന്റെ വിജയത്തിനായി റവ. സാം.ഈശോ (വികാരി/പ്രസിഡന്റ്), റവ. ജീവൻ ജോൺ (അസി. വികാരി/വൈസ് പ്രസിഡന്റ്), എബ്രഹാം ഇടിക്കുള (ജനറൽ കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

vachakam
vachakam
vachakam


തങ്കമ്മ ജോർജ് (പ്രയർ സെൽ), സൂസൻ ജോസ് (ഷീജ രജിസ്‌ട്രേഷൻ), ബാബു ടി. ജോർജ്
(ഫിനാൻസ്), ജോസഫ് ജോർജ് തടത്തിൽ (ഫുഡ്), ഷെറി റജി (മെഡിക്കൽ), മാത്യു സക്കറിയ (ബ്ലെസ്സൺ ക്വയർ), ജൂലി സക്കറിയ (പ്രോഗ്രാം ആൻഡ് എന്റർടൈൻമെന്റ്), ലിലിക്കുട്ടി തോമസ് (റിസിപ്ഷൻ/ഹോസ്പിറ്റാലിറ്റി), വർഗീസ് കെ. ചാക്കോ (അക്കൊമൊഡേഷൻ), വർഗീസ് ശാമുവേൽ (ബാബു ട്രാൻസ്‌പോർട്ടെഷൻ), ജോൺ ഫിലിപ്പ് (സണ്ണി പബ്ലിസിറ്റി), ജെയ്‌സൺ ശാമുവേൽ (ഓഡിയോ വീഡിയോ മിനിസ്ട്രി) എന്നിവരാണ് സബ് കമ്മിറ്റി കൺവീനർമാർ.

റവ. സാം കെ. ഈശോ, റവ. ജീവൻ ജോൺ, എബ്രഹാം ഇടിക്കുള (ജനറൽ കൺവീനർ), ബാബു ടി. ജോർജ് (ഫിനാൻസ് കൺവീനർ) എന്നിവരോടൊപ്പം ജോൺ ഫിലിപ്പ് (സണ്ണി) കൺവീനർ, ജോജി ജേക്കബ്, ടോണി വർഗീസ്, കോരുള കുര്യാക്കോസ്, ജീമോൻ റാന്നി എന്നിവർ സബ് കമ്മിറ്റി അംഗങ്ങളായി കോൺഫറൻസിന്റെ മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി സജീവമായി പ്രവർത്തിച്ചു വരുന്നു.

vachakam
vachakam
vachakam

ജീമോൻ റാന്നി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam