വിജ്ഞാന കേരളം പദ്ധതിക്കായി 20 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി 

FEBRUARY 6, 2025, 11:48 PM

തിരുവനന്തപുരം: വിദ്യാർത്ഥികളെ തൊഴിൽപ്രാപ്തരാക്കാനുള്ള വിജ്ഞാന കേരളം പദ്ധതിക്കായി 20 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി കെ എൻ ബാല​ഗോപാൽ.  2025-26 ലെ പ്രധാന വികസന പദ്ധതിയായിരിക്കും ഇതെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു. 

നെല്ല് വികസനത്തിന് 150 കോടി: ക്ഷീര വികസനത്തിന് 120 കോടി

 വിവിധ കോഴ്സുകളിൽ അവസാന വർഷം പഠിക്കുന്ന 5 ലക്ഷം വിദ്യാർത്ഥികളെ നൈപുണ്യപരിശീലന നൽകി തൊഴിൽപ്രാപ്തരാക്കുക, പഠനം പൂർത്തീകരിച്ച് ശരിയായി തയ്യാറെടുപ്പിച്ച് തൊഴിൽമേളയിലൂടെ തൊഴിൽ നൽകുക എന്ന ജനകീയ ക്യാംപെയിനാണ് വിജ്ഞാന കേരളം. 

vachakam
vachakam
vachakam

തൊഴിൽ നിയമനങ്ങളിൽ കേരളം  ഈ സർക്കാരിന്റെ കാലത്ത് ഇതുവരെ ഒരു ലക്ഷത്തിലേറെ നിയമന ശുപാർശകൾ നൽകി കഴിഞ്ഞതായി ധനമന്ത്രി വ്യക്തമാക്കി.

വനം വന്യജീവി സംരക്ഷണത്തിന് 305 കോടി

vachakam
vachakam
vachakam

പതിനായിരത്തിലധികം പുതിയ തസ്തികകൾ സൃഷ്ടിച്ചു.  രണ്ടാം പിണറായി സർക്കാർ അധികാരമേറ്റിന് ശേഷം ഇതുവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 8293 സ്ഥിരനിയമനങ്ങളും 34859 താത്കാലിക നിയമനങ്ങളും ഉൾപ്പെടെ 43152 പേർക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി തന്നെ തൊഴിൽ നൽകിയതായും ധനമന്ത്രി അറിയിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam