റവന്യൂ വകുപ്പും മൃഗ സംരക്ഷണ വകുപ്പും സ്വകാര്യ സ്വത്താക്കി മാറ്റി:   സിപിഐക്കെതിരെ വിമർശനം

FEBRUARY 6, 2025, 8:28 PM

കാസർകോട്:  സിപിഐ ക്കെതിരെ സിപിഎം കാസർകോട് ജില്ലാ സമ്മേളനത്തിൽ വിമർശനം.

ജനങ്ങൾ നേരിട്ട് ബന്ധപ്പെടുന്ന റവന്യൂ വകുപ്പും മൃഗ സംരക്ഷണ വകുപ്പും സ്വകാര്യ സ്വത്താക്കി മാറ്റിയെന്നും മുന്നണി മര്യാദ പാലിക്കുന്നില്ലെന്നുമുള്ള വിമർശനമാണ് ഉയർന്നിരിക്കുന്നത്.   

 മൈക്ക് ഓപ്പറേറ്റർമാരോട് തട്ടി കയറുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, വ്യവസായം തുടങ്ങിയ മേഖലകൾ മെച്ചപ്പെടുത്തണമെന്നും സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. 

vachakam
vachakam
vachakam

 സർക്കാരിനെ വിമർശിച്ചും സമ്മേളനത്തിൽ പ്രമേയങ്ങളെത്തി. വൻകിട വികസന പദ്ധതികൾക്ക് പുറകെ പോകുന്നത് അഭികാമ്യമല്ലെന്നും പെൻഷൻ, ക്ഷേമനിധി തുടങ്ങിയ ദുർബല ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടൽ വേണമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam