മർകസ് പഞ്ചാബ് കാമ്പസ് ഉദ്ഘാടനം പ്രൗഢമായി

FEBRUARY 13, 2026, 8:18 AM

സർഹിന്ദ് (പഞ്ചാബ്) : മർകസ് ദേശീയ വിദ്യാഭ്യാസ മുന്നേറ്റങ്ങളിൽ നാഴികകല്ലായി പഞ്ചാബ് കാമ്പസ് രാജ്യത്തിന് സമർപ്പിച്ചു. സമസ്ത സെന്റിനറി ആഘോഷങ്ങളുടെയും മർകസ് 50 -ാം വാർഷിക ദേശീയ പദ്ധതികളുടെയും ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച കാമ്പസ് പഞ്ചാബിലെ വിദ്യാഭ്യാസ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറും. പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ ഇമാം റബ്ബാനി അഹ്മദ് ഫാറൂഖിയുടെ നാമധേയത്തിലുള്ള സ്ഥാപനത്തിൽ റെസിഡൻഷ്യൽ വിദ്യാഭ്യാസ സംവിധാനം, ഗൈഡൻസ് സെന്റർ, പബ്ലിക് ലൈബ്രറി, യുവാക്കളും പെൺകുട്ടികളും പങ്കെടുക്കുന്ന പ്രത്യേക സീസണൽ ട്രെയിനിംഗ് പ്രോഗ്രാമുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ  ആരംഭിക്കുന്നത്. മർകസിന്റെ നേതൃത്വത്തിൽ പഞ്ചാബിൽ ഐറിസ് ഫൗണ്ടേഷന്റെ കീഴിൽ 25 ഗ്രാമങ്ങളിലായി പ്രവർത്തിക്കുന്ന അറുപതോളം സാംസ്‌കാരിക കേന്ദ്രങ്ങൾ, മൈക്രോ ലേണിംഗ് സെന്ററുകൾ, ഹിഫ്‌ളുൽ ഖുർആൻ മദ്രസകൾ, വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയുടെ ആസ്ഥാനമാണ് ഈ കാമ്പസ്.

ഇമാം റബ്ബാനി ദർഗ സന്ദർശനത്തോടെ ആരംഭിച്ച ഉദ്ഘാടന സംഗമത്തിന്റെ ഭാഗമായി നടന്ന ഉലമാ സമ്മിറ്റ്, നാഷനൽ എൻജിഒ കോൺഫറൻസ്, എസ്.എസ്്.എഫ് സ്റ്റുഡൻസ് അസംബ്ലി, എജ്യു സമ്മിറ്റ്, ഇന്റർ ഫെയ്ത്ത് ടോളറൻസ് സമ്മിറ്റ്, റബ്ബാനി ദസ്താർബന്തി, പൊതു സമ്മേളനം തുടങ്ങിയ സെഷനുകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പണ്ഡിതരും സാമുദായിക നേതാക്കളും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുത്തു.

ഉദ്ഘാടന സമ്മേളനം മർകസ് സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സന്ദേശ പ്രഭാഷണം നടത്തി. സർഹിന്ദ്  ഖലീഫ സയ്യിദ് സ്വാദിഖ് റസാ, പീർ സയ്യിദ് നൂറാനി ഷാ, പീർ സയ്യിദ് നിഅമതുള്ള ശാ ജീലാനി, മുഫ്തി അബ്ദുഹീം അക്ബരി, ഫതേഹ്ഗഢ് സിക് ഗുരുദ്വാര ഹെഡ് ഗ്രന്ഥി ഹർപൽ സിംഗ്, ഡൽഹി മുൻ കാമ്പിനറ്റ് മിനിസ്റ്റർ ഇംറാൻ ഹുസൈൻ, സിപത്തന എം.എൽ.എ രൂപീന്ദർ സിംഗ് ഹാബി, ഫതേഹ്ഗഢ് എം.എൽ.എ ലക്ബീർ സിംഗ് റായിജി, മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, മൗലാന സയ്യിദ് ഫരീദ് ഷാ കാശ്മീർ, മൗലാന മുഫ്തി അഹസനുൽ ഹുദ മിസ്ബാഹി ലുധിയാന, മൗലാന മുഹമ്മദ് ബഖാർ അലി നഈമി, സയ്യിദ് ത്വാഹാ സഖാഫി, സയ്യിദ് ഫവാദ് സർഹിന്ദി, മൗലാന ഫാറൂഖ് ലുധിയാന, സൂഫി അസ്ലം ചിശ്തി, മൗലാന മുഫ്തി അശ്ഫാഖുൽ ഖാദിരി, മൗലാന മുഫ്തി തസ്ലീം റസാ ഡൽഹി, മൗലാന റമളാൻ നഈമി ബതിൻഡ, മജീദ് കക്കാട്, ഷൗക്കത്ത് നഈമി, സി.പി. സിറാജുദ്ദീൻ സഖാഫി, അബ്ദുറഷീദ് സഖാഫി, ഉമറലി സഖാഫി, എസ്.എസ്.എഫ് നാഷണൽ സെക്രട്ടറി ദിൽഷാദ് അഹ്മദ് കാശ്മീർ, അബൂ സ്വാലിഹ് സഖാഫി, ശാഫി നൂറാനി ഡൽഹി, സി.പി. സ്വാദിഖ് നൂറാനി, ശാഹിദ് നിസാമി, ജാമിഅ മില്ലിയ്യ പ്രൊഫസർ സൈഫ് ചൗദരി, ഡോ. മുഹമ്മദ് റോഷൻ നൂറാനി, സിദ്ദീഖ് നൂറാനി മധ്യപ്രദേശ്, ആസഫ് നൂറാനി, സയ്യിദ് സുഹൈൽ നൂറാനി അവേലം, ഫാളിൽ നൂറാനി, ഉസാമ നൂറാനി, അൻസാർ റബ്ബാനി തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam