മണപ്പുറം ഫിനാൻസിൽ നിന്ന് ധന്യ  20 കോടി തട്ടിയ കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

JULY 27, 2024, 11:30 AM

തൃശൂർ: വലപ്പാട് മണപ്പുറം കോംപ്ടെക് ആൻറ് കൺസൾട്ടൻസി ലിമിറ്റഡിലെ  20 കോടി തട്ടിയെടുത്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. രണ്ടു കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന സർക്കുലറുള്ളതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുക.

മുഖ്യ പ്രതി ധന്യ മോഹനെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻറ് നടപടികൾ പൂർത്തിയാക്കിയശേഷമാവും കേസ് കൈമാറുക. തട്ടിയെടുത്ത ഇരുപത് കോടി എട്ട് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി പൊലീസ് കണ്ടെത്തി. 

ധന്യ കുഴൽപണ സംഘം വഴിയും പണം കൈമാറിയോ? കൂടുതൽ അന്വേഷണവുമായി പൊലീസ്

vachakam
vachakam
vachakam

മണപ്പുറം കോംപ്ടെക് ആൻറ് കൺസൾട്ടൻസി ലിമിറ്റഡിലെ എജിഎം ആയിരുന്ന ധന്യ മോഹൻ എൺപത് ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ തുടങ്ങിയ പൊലീസ് അന്വേഷണമാണിപ്പോൾ 19.94 കോടി തട്ടിയെന്ന കണ്ടെത്തലിൽ എത്തിയിരിക്കുന്നത്.

ധന്യ പണം കടത്തിയ വഴിതേടിയുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. ധന്യയുടെയും ബന്ധുക്കളുടെയും നാലു വർഷത്തെ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു.

ധന്യക്ക് മാത്രം അഞ്ച് അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. അച്ഛൻറെ അക്കൗണ്ടിലേക്ക് നാല്പത് ലക്ഷവും ഭർത്താവിൻറെ അക്കൗണ്ടിലേക്ക് ഇരുപത്തിയഞ്ച്  ലക്ഷവും കടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വലപ്പാട്ടെ വീട്ടിൽ ധന്യ തനിച്ചായിരുന്നു താമസം. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam