മോണ്ട്‌ഗോമറി പോലീസ് ഓഫീസറുടെ കൊലപാതകത്തിൽ പ്രതിക്ക് ജീവപര്യന്തം

JULY 9, 2025, 1:13 AM

മോണ്ട്‌ഗോമറി, അലബാമ: 2020ൽ തന്റെ മുൻ കാമുകിയും മോണ്ട്‌ഗോമറി പോലീസ് ഓഫീസറുമായിരുന്ന 27 വയസ്സുകാരി തനിഷ പഗ്‌സ്‌ലിയെ കൊലപ്പെടുത്തിയ കേസിൽ, 28 വയസ്സുകാരനായ ബ്രാൻഡൻ വെബ്സ്റ്റർക്ക് രണ്ട് വധശിക്ഷാ കുറ്റങ്ങൾ ചുമത്തി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

പരോൾ ലഭിക്കാത്ത വിധമാണ് വെബ്സ്റ്റർക്ക് കോടതി ശിക്ഷ വിധിച്ചത്. കൂടാതെ, ആക്രമണശ്രമത്തിനും ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

വെബ്സ്റ്ററിനെതിരെ നിരോധന ഉത്തരവ് നിലവിലുണ്ടായിരുന്നിട്ടും, ഡ്യൂട്ടിയിലില്ലാതിരുന്ന പഗ്‌സ്‌ലിയെ വീട്ടിൽ അതിക്രമിച്ച് കയറി എആർസ്റ്റൈൽ റൈഫിൾ ഉപയോഗിച്ച് വെടിവച്ച് കൊല്ലുകയായിരുന്നു.

vachakam
vachakam
vachakam

സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരാളെ വെടിവയ്ക്കാൻ ശ്രമിച്ചെങ്കിലും അയാൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞു.

ഷിക്കാഗോ സ്വദേശിനിയായ പഗ്‌സ്‌ലി, മോണ്ട്‌ഗോമറി പോലീസ് ഡിപ്പാർട്ട്‌മെന്റിൽ നാല് വർഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam