അയൽവാസിയുടെ വീട്ടിൽ വെച്ച പാട്ടിന് ശബ്ദം കൂടിയത് യുവാവിന് ഇഷ്ടപ്പെട്ടില്ല, പിന്നീട് നടന്നത്

JULY 27, 2024, 8:51 AM

പത്തനംതിട്ട: അയൽവാസി വീട്ടിൽ വെച്ച പാട്ട് യുവാവിന് ഇഷ്ടപ്പെട്ടില്ല. പാട്ടിന് ശബ്ദം കൂടിയതിൽ പ്രകോപിതനായി അയൽവാസിയെ വീട്ടിൽ കയറി ആക്രമിച്ച യുവാവ് പിടിയിലായി. 

ഇന്നലെ രാത്രി പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം.  ഇളമണ്ണൂർ സ്വദേശി സന്ദീപിനെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൻ എന്നയാളെയാണ് ആക്രമിച്ചത്.  

കണ്ണൻറെ തലയ്ക്കും ചെവിക്കുമാണ് വെട്ടേറ്റത്. പ്രതി സന്ദീപിനെതിരെ (33)  വധശ്രമത്തിന് കേസെടുക്കുമെന്ന് അടൂർ പൊലീസ് പറഞ്ഞു. കണ്ണൻറെ സുഹൃത്തും അയൽവാസിയുമാണ് സന്ദീപ്. 

vachakam
vachakam
vachakam

കണ്ണൻറെ വീട്ടിൽ വെച്ച പാട്ടിന് ശബ്ദം കൂടിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam