ചാലോട് കാര്‍ മരത്തിലിടിച്ച് വന്‍ ദുരന്തം: മലയാളി യുവാക്കളടക്കം നാല് പേര്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

JULY 10, 2026, 8:30 PM

കണ്ണൂര്‍: മട്ടന്നൂര്‍ വിമാനത്താവള റോഡിലെ ചാലോടില്‍ കാര്‍ മരത്തിലിടിച്ച് തകര്‍ന്ന് നാലുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇന്നലെ അര്‍ദ്ധരാത്രിയോടെ ഉണ്ടായ ദാരുണമായ അപകടത്തില്‍ യു.പി സ്വദേശികളായ പരം ഛേത്രി, ഹര്‍ഷ് എന്നിവരും പ്രദേശവാസികളായ റിസ്വാന്‍, ഷാന്‍ എന്നിവരുമാണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ചാമത്തെയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാറിനുള്ളില്‍ ആളുകള്‍ കുടുങ്ങിപ്പോയി. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ ശ്രമപ്പെട്ട് വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. നാലുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.

പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും അമിതവേഗതയാകാം ദുരന്തത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam