മരത്തിലിടിച്ചതിന് പിന്നാലെ കാറിന് തീപിടിച്ചു: യാത്രക്കാരെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച്

JULY 10, 2026, 9:35 PM

കണ്ണൂർ: കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ ദാരുണാപകടത്തിൽ നാല് ജീവനുകളാണ് പൊലിഞ്ഞത്. അപകടം ഉണ്ടായതിന് പിന്നാലെ കാറിന് തീപിടിച്ചിരുന്നു. 

യാത്രക്കാരെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ചാണ്.  ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു.

ബെം​ഗളൂരുവിൽനിന്ന് അഞ്ചുപേരുമായി കണ്ണൂർ ഭാ​ഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. കാ‍ർ യാത്രികരായ കണ്ണൂർ സ്വദേശി ഷാൻ, റിസ്‍വാൻ, ഉത്ത‍ർ പ്രദേശ് സ്വദേശി പരം ഛേത്രി, ഹർഷ് എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ​ഗുരുതര പരിക്കേറ്റു. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

വെള്ളിയാഴ്ച രാത്രി 11 മണിക്ക് ശേഷം കുംഭം കുന്നുമ്മൽ മടപ്പുരയ്ക്ക് സമീപം കണ്ണൂർ - മട്ടന്നൂർ അന്തർസംസ്ഥാനപാതയിലാണ് അപകടമുണ്ടായത്.

ചാലോട് ഭാ​ഗത്തുനിന്ന് ഇറക്കം ഇറങ്ങിവന്ന കാ‍ർ‌ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഷാനിൻ്റെ ബന്ധുവിൻ്റെ കല്യാണത്തിൽ പങ്കെടുക്കുന്നതിനായി ബെംഗളൂരുവിൽനിന്ന് സുഹൃത്തുക്കളുമായി വരുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam